Share this Article
News Malayalam 24x7
കുന്നംകുളം പെരുമ്പിലാവില്‍ ബൈക്കും കാറുകളും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
Bike rider seriously injured in a collision between a bike and a car in Kunnamkulam

കുന്നംകുളം പെരുമ്പിലാവിൽ  ബൈക്കും കാറുകളും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര  പരിക്ക്. പാലക്കാട് പന്നിശ്ശേരി സ്വദേശി 72 വയസ്സുള്ള ബാലനാണ് പരിക്കേറ്റത്..

പെരുമ്പിലാവ് സിഗ്നലിൽ നിർത്തിയ ബൈക്കിനും കാറിനും പുറകിൽ മറ്റൊരു കാർ ഇടിക്കുകയായിരുനു. അപകത്തില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ പെരുമ്പിലാവിലെ സ്വകാര്യ കെട്ടിടത്തിൽ പരിശോധന കഴിഞ്ഞ് മടങ്ങി വരികയായിരുന്ന കുന്നംകുളം  അഗ്നി രക്ഷാസേനയുടെ നേതൃത്വത്തിൽ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികന് കാലിനും തലക്കും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ ഇരുകാറുകൾക്കും ബൈക്കിനും കേടുപാടുകൾ സംഭവിച്ചു. അപകടത്തെ തുടർന്ന് മേഖലയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories