Share this Article
News Malayalam 24x7
അടിമാലിയില്‍ വീണ്ടും മോഷണം; വീടിനുള്ളില്‍ നിന്നും ഒന്നരലക്ഷം രൂപയും സ്വര്‍ണ്ണവും കവര്‍ന്നു
 theft in Adimali; One and a half lakh rupees and gold were stolen from inside the house

ഇടുക്കി അടിമാലി മേഖലയില്‍ വീണ്ടും മോഷണം. അടിമാലി കൂമ്പന്‍പാറയില്‍ വീടിനുള്ളില്‍ നിന്നും ഒന്നരലക്ഷം രൂപയും സ്വര്‍ണ്ണവും കവര്‍ന്നു.കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം നടന്നത്.സംഭവത്തില്‍ അടിമാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അടിമാലി കൂമ്പന്‍പാറ സ്വദേശി മുണ്ടക്കപ്പറമ്പില്‍ ബിബിന്റെ വീട്ടിലാണ് മോഷണം നടന്നത്.രാത്രികാലത്ത് വീടിനുള്ളില്‍ നിന്നും ഒന്നര ലക്ഷം രൂപയും ഒരു പവന്‍ സ്വര്‍ണ്ണവും കവരുകയായിരുന്നു.ഇന്ന് രാവിലെയാണ് വീട്ടുടമസ്ഥര്‍ മോഷണം നടന്ന വിവരമറിയുന്നത്.വായ്പ എടുത്ത പണമുള്‍പ്പെടെയാണ് മോഷ്ടാവ് കവര്‍ന്നത്. പണം സൂക്ഷിച്ചിരുന്ന ബാഗ് വീടിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.

മോഷണത്തിന് ഉപയോഗിച്ചുവെന്ന് കരുതുന്ന വാക്കത്തിയുള്‍പ്പെടെയുള്ള സാമഗ്രികളും ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്തു.മോഷണ ശേഷം വീട് പുറത്ത് നിന്നും പൂട്ടിയാണ് മോഷ്ടാവ് കടന്ന് കളഞ്ഞത്. ഇവരുടെ അയല്‍വാസിയുടെ വീടും സമാന രീതിയില്‍ പുറത്ത് നിന്നും പൂട്ടിയിരുന്നു.

സംഭവത്തില്‍ അടിമാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മച്ചിപ്ലാവില്‍ പ്രവര്‍ത്തിക്കുന്ന മലഞ്ചരക്ക് സ്ഥാപനത്തിലും മോഷണം നടന്നിരുന്നു.ലക്ഷങ്ങള്‍ വിലമതിക്കുന്ന കുരുമുളകും പണവും മോഷ്ടാക്കള്‍ ഇവിടെ നിന്നും കവര്‍ന്നിരുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories