Share this Article
News Malayalam 24x7
കോഴിക്കോട് ബീച്ചിൽ ബിജെപിയുടെ സദാചാര ഗുണ്ടായിസം; കമിതാക്കളെ ചൂലെടുത്ത് ഓടിച്ച് വനിതാ പ്രവർത്തകർ
bjp-workers-waved-brooms-at-suitors-on-kozhikode-beach

കോഴിക്കോട് കോന്നാട് ബീച്ചിൽ ബിജെപിയുടെ നേതൃത്വത്തിൽ സദാചാര ഗുണ്ടായിസം. വെസ്റ്റ് ഹിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂലുമായി ഇറങ്ങിയ മഹിളകൾ ബീച്ചിൽ ഉണ്ടായിരുന്ന യുവതി -യുവാക്കളെ വിരട്ടിയോടിച്ചു. കോന്നാട് ബീച്ചിലെ സാമൂഹ്യ വിരുദ്ധ ശല്യം തടയാനാണ് ചൂൽ സമരവുമായി രംഗത്തിറങ്ങിയത് എന്നാണ് ബിജെപിയുടെ വിശദീകരണം.

ഇന്ന് വൈകുന്നേരമാണ് സമരം എന്ന പേരിൽ ബി.ജെ.പി മഹിളാ പ്രവർത്തകരുടെ നേതൃത്വത്തിൽ സദാചാര ഗുണ്ടായിസം  അരങ്ങേറിയത്. കോന്നാട് ബീച്ചിൽ ഇരിക്കുകയായിരുന്ന യുവതീ- യുവാക്കളെ ഇവർ താക്കീത് ചെയ്യുകയായിരുന്നു. ഇനി ബീച്ചിൽ എത്തിയാൽ ചൂലിന് അടിക്കുമെന്നും സമരക്കാർ ഭീഷണിപ്പെടുത്തി.

കോന്നാട് ബീച്ചിൽ കമിതാക്കളുടെ ശല്യം കാരണം കുടുംബമായി ഇറങ്ങാനാവുന്നില്ലെന്ന വാദമാണ് ബി.ജെ.പി ഉന്നയിക്കുന്നത്. ബി.ജെ.പി ഏരിയ ജനറൽ സെക്രട്ടറി മാലിനി സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു സദാചാര സമരം അരങ്ങേറിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories