Share this Article
News Malayalam 24x7
കാറില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 18 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
Two persons were arrested with 18 kg ganja which they tried to smuggle in the car

കാറില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 18 കിലോ കഞ്ചാവുമായി ഇടുക്കി കുമളിയിൽ  രണ്ടുപേര്‍ പിടിയില്‍. കുമളി സ്വദേശികളായ മുഹമ്മദ് ബഷീര്‍,   നവാസ് എന്നിവരാണ് പിടിയിലായത്. ഡാന്‍സാഫ് സംഘവും കുമളി പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ്  പിടികൂടിയത്. അറസ്റ്റിലായവരെ  കുറച്ച് നാളുകളായി ഡാന്‍സാഫ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories