Share this Article
News Malayalam 24x7
നെടുമങ്ങാട് മൂന്നേക്കറോളം റബ്ബര്‍ തോട്ടം തീപിടുത്തത്തില്‍ കത്തി നശിച്ചു
About three acres of rubber plantation in Nedumangad was destroyed in the fire

തിരുവനന്തപുരം നെടുമങ്ങാട് മൂന്നേക്കറോളം റബ്ബര്‍ തോട്ടം തീപിടിത്തത്തില്‍ കത്തി നശിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് തീപിടിത്തം ഉണ്ടായത്. നാട്ടുകാരും അഗ്നിശമനസേനയും ഏറെ നേരം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ അണയ്ക്കുന്നതിനിടെ പരിക്കേറ്റ അഗ്നിശമനസേനാ ഉദ്യോഗസ്ഥന്‍ എസ് ആര്‍ അനന്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories