Share this Article
Union Budget
അമ്മയിലെ ഭരണസമിതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന്
വെബ് ടീം
14 hours 57 Minutes Ago
1 min read
AMMA

കൊച്ചി: താരസംഘടന അമ്മയിലെ ഭരണസമിതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന്. കഴിഞ്ഞ ഓഗസ്റ്റ് 27നാണ് മുന്‍ ഭരണസമിതി രാജിവച്ചത്. തെരഞ്ഞെടുപ്പ് വേണ്ടെന്ന് ജനറൽബോഡി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ജനറല്‍ബോഡി നിലപാടിനെ മോഹൻലാൽ എതിര്‍ക്കുകയായിരുന്നു. താൻ പ്രസിഡന്റാകാൻ ഇല്ലെന്നും സംഘടനയുടെ തലപ്പത്തേക്കു പുതിയ അംഗങ്ങളോ ചെറുപ്പക്കാരോ സ്ത്രീകളോ വരട്ടെയെന്നുമായിരുന്നു മോഹൻലാലിന്റെ നിലപാട്.

അംഗങ്ങൾക്കെതിരായ ആരോപണങ്ങളിൽ അമ്മയ്ക്കു ധാർമിക ഉത്തരവാദിത്തമുണ്ടെന്നതിനാൽ നിലവിലെ ഭരണസമിതി രാജി പ്രഖ്യാപിച്ച സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നു. സംഘടന തെരഞ്ഞെടുപ്പിലേക്കു പോകുന്നതാണ് ഉചിതമെന്നും ലാല്‍  പറഞ്ഞു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories