Share this Article
News Malayalam 24x7
തിരുവനന്തപുരത്ത് സഹകരണ സംഘം പ്രസിഡന്റ് ജീവനൊടുക്കി
Cooperative Bank President Thiruvananthapuram

തിരുവനന്തപുരത്ത് സഹകരണ സംഘം പ്രസിഡന്റ് ജീവനൊടുക്കി. അഴിമതി ആരോപണത്തെത്തുടര്‍ന്ന് അന്വേഷണം നേരിടുന്ന മോഹനകുമാരന്‍ നായരാണ് തൂങ്ങി മരിച്ചത്. കേസുകളെത്തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം പ്രസിഡന്റായിരുന്നു മോഹനന്‍.

അമ്പൂരി - തേക്ക്പാറയിലുള്ള സ്വന്തം റിസോര്‍ട്ടിന് പുറകിലാണ് മരിച്ച നിലയില്‍  കണ്ടെത്തിയത്. പണം തിരികെ കിട്ടാത്തതിനാല്‍ നിക്ഷേപകര്‍ സഹകരണസംഘത്തിനെതിരെ പരാതി നല്‍കിയരുന്നു. അസിസ്റ്റന്റ് രജിസ്ട്രാറുടെ അന്വേഷണത്തില്‍ 34 കോടി രൂപയുടെ തിരിമറി നടത്തിയതായി കണ്ടെത്തി. പരാതികളില്‍ സഹകരണ വകുപ്പിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മോഹനനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories