Share this Article
ക്ഷേത്രത്തിലേക്കുള്ള കൂവളത്തിന്‍റെ ഇല പറിക്കുന്നതിനിടെ കഴകം ഷോക്കേറ്റ് മരിച്ചു
വെബ് ടീം
posted on 24-10-2025
1 min read
BINUKUMAR

പത്തനംതിട്ടയിൽ ക്ഷേത്ര കഴകം ഷോക്കേറ്റ് മരിച്ചു. പത്തനംതിട്ട അയിരൂർ രാമേശ്വരം ക്ഷേത്രത്തിലെ കഴകം ബിനുകുമാർ (45) ആണ് ഷോക്കേറ്റ് മരിച്ചത്. ക്ഷേത്രത്തിലേക്കുള്ള പൂജക്കായി കൂവളത്തിന്‍റെ ഇല പറിക്കുന്നതിനിടെയാണ് അപകടം.

കൂവള മരത്തിൽ നിന്ന് ഇരുമ്പു തോട്ടി ഉപയോഗിച്ച് ഇല പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. ഇരുമ്പു തോട്ടി അബദ്ധത്തിൽ വൈദ്യുതി ലൈനിൽ തട്ടിയതോടെ ബിനുകുമാറിന് ഷോക്കേറ്റു. അയിരൂര്‍ സ്വദേശിയാണ് ബിനുകുമാര്‍. മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേ മോര്‍ച്ചറിയിലേക്ക് മാറ്റി.ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories