Share this Article
ശുചിത്വ അംബാസഡർമാരുടെ പ്രഖ്യാപനവും ശുചിത്വരാഗ മത്സരവും തെരുവുനാടക മത്സരവും സംഘടിപ്പിച്ച് തൃശ്ശൂർ കോർപ്പറേഷൻ
Thrissur Corporation Promotes Sanitation Awareness Through Creative Competitions and Brand Ambassadors

ശുചിത്വ പ്രവർത്തനങ്ങൾക്ക് ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനും മാലിന്യമുക്ത നഗരമെന്ന ലക്ഷ്യം കൈവരിക്കുന്നതിനുമായി തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷൻറെ നേതൃത്വത്തിൽ ശുചിത്വ അംബാസഡർമാരുടെ പ്രഖ്യാപന പരിപാടിയും, ശുചിത്വരാഗ മത്സരവും, തെരുവുനാടക മത്സരവും സംഘടിപ്പിച്ചു. 2026 ഒക്ടോബർ 29-ന് രാവിലെ 10 മണിക്ക് ജവഹർ ബാലഭവനിൽ പരിപാടികൾക്ക് തുടക്കമയി.

തൃശ്ശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യ പരിപാടിയിൽ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷീന ചന്ദ്രൻ അധ്യക്ഷ പ്രസംഗം നടത്തി. പ്രസ്തുത ചടങ്ങിൽ പ്രശസ്ത സിനിമാതാരം ശ്രീമതി. ലെനയേയും, ഒളിമ്പ്യൻ താരം ശ്രീ. ലിജോ ഡേവിഡ് തോട്ടാനെയും കോർപ്പറേഷന്റെ ശുചിത്വ അംബാസിഡർമാരായി പ്രഖ്യാപിച്ചു. തുടർന്ന് നിർമ്മലം ലോഗോ പ്രകാശനവും നടന്നു. വിദ്യാഭ്യാസ കായികകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മേഫി ഡെൽസൻ സ്വാഗതം ആശംസിച്ച പരിപാടിയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാർ, കൗൺസിലർമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കൗൺസിലർ ശ്രീമതി. വിൻഷി അരുൺ നന്ദി രേഖപ്പെടുത്തി. മാലിന്യം വലിച്ചെറിയരുത്. കത്തിക്കരുത്, ഉറവിടത്തിൽ തന്നെ സംസ്ക്‌കരിക്കുക എന്നീ സന്ദേശങ്ങൾ ഉൾപ്പെടുത്തി തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപന 1/2 മുതിർന്ന വിഭാഗത്തെയും ഉൾപ്പെടുത്തിക്കൊണ്ട് 2 വിഭാഗമായിട്ടാണ് KAVI VICO സംഘടിപ്പിച്ചത്. ശുചിത്വ രാഗ മത്സരത്തിൽ (സീനിയർ വിഭാഗം) ഒന്നാം സ്ഥാനം

അനൂപ് റോബിൻ, രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം രാജേഷ് ടി.ആർ (എ.സി.പി, തൃശ്ശൂർ സിറ്റി പോലീസ്), രാമചന്ദ്രമേനോൻ എന്നിവരും കരസ്ഥമാക്കി. ശുചിത്വ രാഗമത്സരം സ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം സേക്രട്ട് ഹാർട്ട് ഹൈസ്കൂളും, രണ്ടും, മൂന്നും സ്ഥാനങ്ങൾ യഥാക്രമം സെൻറ് വിൻസെൻറ് സ്കൂൾ, പല്ലോട്ടി, സെൻറ് ജോസഫ് സി.എൽ.പി.എസ്, മിഷ്യൻ ക്വാർട്ടേഴ്സ് എന്നീ സ്കൂളുകളും കരസ്ഥമാക്കി. തെരുവ് നാടക മത്സരത്തിൽ ഒന്നാം സ്ഥാനം സേക്രട്ട് ഹാർട്ട് ജി.എച്ച്.എസ് നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ യഥാക്രമം മാർ തിമോത്തിയോസ് ഹൈസ്കൂൾ, ചേലക്കോട്ടുകര, സെൻറ് മേരീസ് യു.പി.എസ്, ചിയ്യാരം എന്നീ സ്കൂളുകളും കരസ്ഥമാക്കി. ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ പിന്നീട് സമ്മാനദാനം നടത്തുന്നതാണ്.

ശുചിത്വ സന്ദേശങ്ങൾ പൊതുജനങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കുക, മാലിന്യസംസ്കരണത്തിൽ ജനങ്ങളുടെ ഉത്തരവാദിത്വബോധം വർധിപ്പിക്കുക, ശുചിത്വ പ്രവർത്തനങ്ങളിൽ വിവിധ വിഭാഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories