Share this Article
News Malayalam 24x7
കനത്ത മഴയില്‍ മതിലിടിഞ്ഞുവീണു; 72കാരിയ്ക്ക് ദാരുണാന്ത്യം
വെബ് ടീം
2 hours 48 Minutes Ago
1 min read
sarojini

തിരുവനന്തപുരം:  കനത്ത മഴയെ തുടര്‍ന്ന് മതിലിടിഞ്ഞുവീണ് 72കാരി മരിച്ചു.നെയ്യാറ്റിന്‍കര ഉച്ചക്കടയില്‍ ആണ് ദാരുണ സംഭവം. ഉച്ചക്കട സ്വദേശിനി സരോജിനി (72) ആണ് മരിച്ചത്.

ജില്ലയില്‍ ഇന്നലെ വൈകുന്നേരം മുതല്‍ ഇടവിട്ട് ശക്തമായ മഴ പെയ്തിരുന്നു. മഴയോര മേഖലയില്‍ രാത്രിയിലടക്കം കനത്ത മഴ ഉണ്ടായിരുന്നു.സരോജിനിയുടെ വീടിനോട് ചേര്‍ന്ന് നിന്നിരുന്ന മതിലാണ് മഴയത്ത് കുതിര്‍ന്ന് ഇടിഞ്ഞുവീണത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

തെക്കന്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മഞ്ഞ മുന്നറിയിപ്പ്  പ്രഖ്യാപിച്ചിരുന്നു. ഇന്നും നാളെയും തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലേക്കും മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.അറബിക്കടലില്‍ ന്യൂനമര്‍ദ്ദം കൂടി രൂപപ്പെട്ട സാഹചര്യത്തില്‍ 26-ാം തീയതി വരെ സംസ്ഥാനത്ത് മിക്ക ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories