Share this Article
News Malayalam 24x7
പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തിനകത്ത് കോട്ടൺ തുണി; യുവതി വേദന തിന്നത് രണ്ടര മാസം!, വയനാട് മെഡിക്കൽ കോളേജിനെതിരെ ചികിത്സപിഴവ് ആരോപണം, പരാതി
വെബ് ടീം
posted on 06-01-2026
1 min read
wayanad medical college

കല്പറ്റ: വയനാട് മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് ഉണ്ടായതായി മന്ത്രിയ്ക്കും പൊലീസിനും പരാതി. പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തിനകത്ത് കോട്ടൺ തുണി പുറത്തെടുത്തില്ലെന്നാണ് പരാതി. വേദനയും ദുർഗന്ധവും കാരണം ചികിത്സ തേടിയിട്ടും തുണി കണ്ടെത്തിയില്ല. ഒടുവിൽ 75 ദിവസത്തിന് ശേഷമാണ് ശരീരത്തിൽ നിന്ന് കോട്ടൺ തുണി തനിയെ പുറത്തുവന്നത്.

രക്തസ്രാവം തടയാൻ വച്ച തുണിയാണ് പുറത്തെടുക്കാതിരുന്നത്. മന്ത്രി കേളുവിനും പോലീസിനും പരാതി നൽകിയിട്ടുണ്ടെന്ന് യുവതി വ്യക്തമാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories