പാലക്കാട് പോത്തുണ്ടി സ്വദേശി സജിതയെ വെട്ടിക്കൊന്ന കേസില്‍ പ്രതി ചെന്താമരാക്ഷന്റെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. 2019 ല്‍ നടന്ന കൊലപാതകത്തില്‍ കഴിഞ്ഞ ദിവസമാണ് പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി ചെന്താമരയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. മാസങ്ങള്‍ നീണ്ട വിചാരണകള്‍ക്കൊടുവിലാണ് കേസില്‍ വിധി വരുന്നത്.