Share this Article
News Malayalam 24x7
ആൺസുഹൃത്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചു; ചിന്നു പാപ്പുവിന്റെ മരണത്തിൽ ഇതുവരെ ദുരൂഹത കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ്
വെബ് ടീം
posted on 11-02-2026
1 min read
chinnu pappu

കാസർഗോഡ്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ.രേഷ്മയുടെ മരണത്തിൽ ഇതുവരെ  ദുരൂഹതയൊന്നും  കണ്ടെത്താനായില്ലെന്ന് പൊലീസ്. ചിന്നുവിന്റെ ആൺസുഹൃത്തിനെ ചോദ്യം ചെയ്തെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഇയാളെ വിട്ടയച്ചുവെന്നും പൊലീസ് പറഞ്ഞു.

അതേസമയം അന്വേഷണം തുടരും. ചിന്നുവിന്റെ ഫോൺ പരിശോധനയ്ക്ക് വിധേയയമാക്കും.

തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ഒന്നരയോടെയാണ് ചിന്നു പാപ്പുവിനെ കുഡ്‌ലു ആസാദ് നഗറിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ബെഡ് ഷീറ്റ് മുറുകിയതിനെത്തുടർന്ന് ശ്വാസംമുട്ടിയാണ് മരണമെന്നാണ് പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ട്.മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചത്. ഭർത്താവുമായി അകന്നു കഴിയുന്ന ചിന്നു വാടക വീട്ടിലായിരുന്നു താമസം. മരണത്തിനു പിന്നിൽ ആദ്യ ഭർത്താവിന് പങ്കുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories