Share this Article
കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് സ്റ്റേഷൻ മാസ്റ്ററടക്കം 5 ജീവനക്കാർക്ക് പരിക്ക്, ആശുപത്രിയിൽ
വെബ് ടീം
posted on 24-10-2026
1 min read
parashala depo

തിരുവനന്തപുരം: പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്. സ്റ്റേഷൻ മാസ്റ്റർ അടക്കം അഞ്ച് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറശ്ശാല കറുങ്കൂട്ടി ഡിപ്പോയിലെ ജീവനക്കാർക്കാണ് ഇടിമിന്നലേറ്റത്.

സ്റ്റേഷൻ മാസ്റ്റർ സാബുവിനെ തിരുവനന്തപുരത്തെ പിആർഎസ് ആശു പത്രിയിൽ പ്രവേശിപ്പിച്ചു. ജീവനക്കാരായ സെലിൻമേരി, രേഖ, ശോഭ, ജയ എന്നിവരെ പാറശ്ശാല സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അപകടത്തില്‍ ഡിപ്പോ ഓഫീസിലെ സ്വിച്ച് ബോര്‍ഡ് പൂര്‍ണമായും കത്തിനശിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories