Share this Article
News Malayalam 24x7
കാണാതായ കോളജ് വിദ്യാർത്ഥിയുടെ മൃതദേഹം മീനച്ചിലാറ്റിൽ നിന്നും കണ്ടെത്തി
വെബ് ടീം
posted on 10-11-2024
1 min read
student body

കോട്ടയം: കാണാതായ കോളജ് വിദ്യാർത്ഥിയുടെ മൃതദേഹം മീനച്ചിലാറ്റിൽ കണ്ടെത്തി. പാത്താമുട്ടം സെന്റ് കിറ്റ്സ് കോളജിലെ ഒന്നാം വർഷം എൻജിനീയറിങ് വിദ്യാർത്ഥി സുഹൈൽ നൗഷാദി(18)ന്റെ മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്. മൂന്നു ദിവസത്തെ തെരച്ചിലിന് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്.

വ്യാഴാഴ്ച വൈകിട്ടാണ് സുഹൈലിനെ കാണാതാവുന്നത്. ഏറ്റുമാനൂർ ജനറൽ സ്റ്റോഴ്സ് ഉടമ നൗഷാദിന്റെ മകനാണ് സുഹൈൽ. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.പേരൂരിൽ മീനച്ചിലാറിന്റെ പൂവത്തുമ്മൂട് കടവിലാണ് മൃതദേഹം പൊങ്ങിയത്. 

ഏറ്റുമാനൂരിൽ ഇറങ്ങേണ്ട സുഹൈൽ, കോളജ് ബസ്സിൽ പൂവത്തുമ്മൂട് ഭാഗത്ത് ഇറങ്ങുകയായിരുന്നു. പൂവത്തുമ്മൂട് ഭാഗത്ത് കൂടി നടന്നുപോകുന്ന സുഹൈലിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നതും അന്വേഷണത്തിൽ വെല്ലുവിളിയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories