Share this Article
News Malayalam 24x7
താനൂര്‍ കസ്റ്റഡി മരണം; അറസ്റ്റിലായ 4 പൊലീസുകാര്‍ക്കായി CBI ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും
Tanur dies in custody; CBI will file custody application for 4 arrested policemen today

താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ നാല് പൊലീസുകാര്‍ക്കായി സിബിഐ ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. എറണാകുളം സിബിഐ കോടതിയിലാണ് അപേക്ഷ നല്‍കുക. സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജിനേഷ്, ആല്‍ബിന്‍ അഗസ്റ്റിന്‍, അഭിമന്യൂ, വിപിന്‍ എന്നിവരെ കൂടുതല്‍ ചോദ്യംചെയ്യലിനായി കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം.

കേസില്‍ ശനിയാഴ്ചയാണ് ഇവരെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെല്ലാം മലപ്പുറം എസ്.പി.യുടെ ലഹരിവിരുദ്ധ സ്‌ക്വാഡിലെ അംഗങ്ങളായിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories