Share this Article
News Malayalam 24x7
അനധികൃത വില്പനയ്ക്കായി സൂക്ഷിച്ച ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യക്കുപ്പികള്‍ പിടിച്ചെടുത്തു
Indian-made foreign liquor bottles kept for illegal sale seized

തിരുവനന്തപുരം നരുവാമൂടില്‍ അനധികൃത വില്പനയ്ക്കായി സൂക്ഷിച്ച ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യക്കുപ്പികള്‍ പിടിച്ചെടുത്തു. മൊട്ടമൂട് വാട്ടര്‍ ടാങ്കിനു സമീപം വാടകയ്ക്കു താമസിക്കുന്ന വിക്രമന്‍ ആണ് പിടിയിലായത്. കാട്ടാക്കട ഡി.വൈ.എസ്.പി ജയകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നരുവാമൂട് ഐ.എസ്.എച്ച്.ഒ അഭിലാഷിന്റെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘമാണ് മദ്യ കുപ്പികള്‍ പിടിച്ചെടുത്തത്.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories