കോഴിക്കോട് കൊയിലാണ്ടിയിൽ റെയിൽവേ ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തി.കൊല്ലം റെയിൽവേ ഗേറ്റ് ന് വടക്ക് ഭാഗത്ത് കാട് പിടിച്ച് നിൽക്കുന്ന പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്.ദുർഗന്ധം പടർന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതദേഹം ശ്രദ്ധയിൽപ്പെടുന്നത്. 40 വയസ്സ് തോന്നുന്ന പുരുഷന്റേതാണ് മൃതദേഹം.
മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ട്രെയിൻ തട്ടിയതാണോ മറ്റെന്തെങ്കിലും അപകടം സംഭവിച്ചതാണോ എന്നതിലും വ്യക്തതയില്ല. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തുനിന്ന് കാണാതായവരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.