തിരുവനന്തപുരത്ത് തിരുമല വാര്‍ഡ് കൗണ്‍സിലര്‍ കെ. അനില്‍കുമാര്‍ ജീവനൊടുക്കി. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സൊസൈറ്റിക്ക് ബിജെപി സഹായങ്ങള്‍ നല്‍കിയില്ലെന്ന് പരാതി. ചെന്തിട്ടയിലെ ഫാം ടൂര്‍ സൊസൈറ്റിയിലെ സാമ്പത്തിക പ്രതിസന്ധിയില്‍ പാര്‍ട്ടി സഹായിച്ചില്ലെന്നും ആത്മഹത്യാകുറിപ്പ്. കൗണ്‍സിലറുടെ ഓഫീസിലാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത് . ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.