കൊല്ലം കൊട്ടാരക്കരയില്‍ ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിക്കാതെ തടഞ്ഞ സംഭവത്തിൽ കേസെടുത്തു. സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനെതിരെയാണ് കേസെടുത്തത്. അന്യായമായി തടഞ്ഞുവെക്കുകയും മാനഹാനി വരുത്തിയെന്നുമാണ് FIR. നടുവത്തുര്‍ ഈശ്വരവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാന അധ്യാപിക സിന്ധുവിനെയാണ് ചുരിദാർ ധരിച്ചെത്തിയതിന്റെ പേരിൽ സ്കൂളിൽ പ്രവേശിപ്പിക്കാതെ തടഞ്ഞുവെച്ചത്. സ്‌കൂള്‍ മാനേജരുടെ നിര്‍ദ്ദേശപ്രകാരമാണ് സെക്യൂരിറ്റി ജീവനക്കാരൻ അധ്യാപികയെ തടഞ്ഞത്. തുടർന്ന് പൊലീസ് എത്തിയാണ് അധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അധ്യാപികയെ തടഞ്ഞിട്ടില്ലെന്നാണ് സ്‌കൂള്‍ മാനേജരുടെ വിശദീകരണം.