Share this Article
KERALAVISION TELEVISION AWARDS 2025
സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം; അമ്മയും മകനും മരിച്ചു, മറ്റൊരു മകൻ ഗുരുതരാവസ്ഥയിൽ
വെബ് ടീം
2 hours 15 Minutes Ago
1 min read
ACCIDENT

ഇരിട്ടി: മട്ടന്നൂർ എടയന്നൂരിൽ സ്‌കൂട്ടർ കാറുമായി കൂട്ടിയിടിച്ച് അപകടം.  അമ്മയും രണ്ട് മക്കളും സഞ്ചരിച്ച സ്‌കൂട്ടർ ആണ് അപകടത്തിൽപ്പെട്ടത്. അമ്മയും മകനും മരിച്ചു.കൂടെയുണ്ടായിരുന്ന മറ്റൊരു മകനെ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തില്ലങ്കേരി പടിക്കച്ചാൽ സ്വദേശിനിയും മട്ടന്നൂർ നെല്ലൂന്നിയിൽ താമസക്കാരുമായ നിവേദ (46) മകൻ സാത്വിക് (9) എന്നിവരാണ് മരിച്ചത്. നിവേദയുടെ രണ്ടാമത്തെ മകൻ  ഋഗ്വേദ് (11) ആണ് ഗുരുതര പരുക്കുകളോടെ ചികിത്സയിലുള്ളത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ എടയന്നൂർ സ്‌കൂളിനു സമീപമായിരുന്നു അപകടം. കുറ്റിയാട്ടൂർ മുച്ചിലോട്ട് കാവിൽ തെയ്യംകാണാൻ പോയി തിരിച്ചു വരുന്നതിനിടെ എതിർ വശത്തുനിന്നും വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. നിവേദയുടെ ഭർത്താവ് രഘുനാഥ് ഖത്തറിലാണ്. ബെംഗളൂരുവിൽ പഠിക്കുന്ന വൈഷ്ണവ് ആണ് മൂത്തമകൻ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories