Share this Article
News Malayalam 24x7
കഞ്ചാവ് കേസിൽ ഡോക്ടർ അറസ്റ്റിൽ
വെബ് ടീം
posted on 05-02-2026
1 min read
DOCTOR

പത്തനംതിട്ട റാന്നിയില്‍ കഞ്ചാവുമായി ഡോക്ടര്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി ദേവീ കൃഷ്ണനാണ് പിടിയിലായത്. പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ആണ് ദേവീ കൃഷ്ണന്‍. കഴിഞ്ഞദിവസം പിടിയിലായ കഞ്ചാവ് സംഘത്തില്‍ നിന്നാണ് ഡോക്ടറെ കുറിച്ചുള്ള വിവരം ലഭിച്ചത്. കഞ്ചാവ് എത്തിക്കാന്‍ പണം നല്‍കിയത് ഡോക്ടറാണെന്നും ഡോക്ടറും സുഹൃത്തുക്കളും സ്ഥിരം കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ഹൈബ്രിഡ് കഞ്ചാവുമായി  രണ്ടുപേര്‍ പിടിയിലായത്. സഞ്ജു മനോജ്, മുഹമ്മദ് ആഷിഖ് എന്നിവരാണ് പിടിയിലായത്. രണ്ടു കിലോ കഞ്ചാവ് ഇവരില്‍ നിന്നും കണ്ടെടുത്തു.

റാന്നി പെരുമ്പുഴ പാലത്തിന് സമീപം പൊലീസ് ഡാന്‍സാഫ് സംഘം നടത്തിയ തിരച്ചിലിലാണ് ഇവര്‍ പിടിയിലായത്. പിടികൂടിയ ഉടന്‍ ഇരുവരുടേയും മൊബൈല്‍ ഫോണ്‍ സിഐ കസ്റ്റഡിയിലെടുത്തിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories