ഇടുക്കി കുഴിതൊളുവില്‍ ഭാര്യയെ കമ്പിവടി കൊണ്ട് ആക്രമിച്ച ശേഷം ഭര്‍ത്താവ് സ്വയം വെടിവെച്ച് മരിച്ചു. യുവതിയുടെ തലയ്ക്കാണ് പരിക്കേറ്റത്. പോസ്റ്റ് ഓഫീസ് താത്ക്കാലിക ജീവനക്കാരിയായ ശ്രീജയെ (35) ഭര്‍ത്താവായ സന്തോഷാണ് (42) ആക്രമിച്ചത്.
പോസ്റ്റ് ഓഫീസില്‍ എത്തിയിരുന്നു അക്രമം. തുടര്‍ന്ന് ഇയാള്‍ റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീജയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കുടുംബ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി ഇരുവരും പിരിഞ്ഞു താമസിക്കുകയാണ്.വിവാഹമോചനവുമായി ബന്ധപ്പെട്ട കേസും കോടതിയിൽ നിലനിൽക്കുന്നുണ്ട്.ശ്രീജയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സന്തോഷ് എത്തിയതെന്നാണ് നിഗമനം.