Share this Article
News Malayalam 24x7
പ്രചാരണത്തിനിടെ തെരുവുനായയുടെ ആക്രമണം; യുഡിഎഫ് സ്ഥാനാർഥിക്ക് കടിയേറ്റു, പരിക്ക്
വെബ് ടീം
posted on 19-11-2025
1 min read
STRAY DOG

ചേർത്തല: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥിക്ക് തെരുവുനായയുടെ കടിയേറ്റു. ചേർത്തല നഗരസഭ പതിനഞ്ചാം ചക്കരക്കുളം വാർഡിൽ മത്സരിക്കുന്ന ഹരിതയ്ക്കാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാമ്പല ഭാഗത്ത് വച്ച് തെരുവുനായയുടെ കടിയേറ്റത്. കൈകളുടെ മുകൾ ഭാഗത്താണ് കടിയേറ്റത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

കഴിഞ്ഞ ദിവസം ഇടുക്കി ബൈസൺവാലി പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് വളർത്തുനായയുടെ കടിയേറ്റിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories