Share this Article
KERALAVISION TELEVISION AWARDS 2025
കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി; കേസെടുത്ത് പൊലീസ്, അന്വേഷണം
വെബ് ടീം
posted on 20-07-2024
1 min read
nun-found-dead

കോട്ടയം: കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശിയായ ആൻ മരിയ ആണ് മരിച്ചത്. രാമപുരത്ത് പുതുവേലി മോണിങ് സ്റ്റാർ മഠത്തിലെ മുറിയിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഒപ്പമുള്ള കന്യാസ്ത്രീകളാണ് ആൻ മരിയയെ മരിച്ച നിലയിൽ കണ്ടത്. 

ആൻ മരിയയ്ക്ക് ഓർമ്മകുറവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നെന്ന് ഒപ്പമുള്ളവർ പറഞ്ഞു. സംഭവത്തിൽ രാമപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories