Share this Article
News Malayalam 24x7
അര്‍ജുന്റെ വീട്ടില്‍ ഇന്ന് ഈശ്വര്‍ മാല്‍പെ എത്തും
Ishwar Malpe


കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുന്റെ വീട്ടില്‍ ഇന്ന് ഈശ്വര്‍ മാല്‍പെ എത്തും. കര്‍ണാടകയിലെ മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാല്‍പെ ഇന്ന് ഉച്ചയോടെയാണ് കോഴിക്കോട് കണ്ണാടിക്കലിലെ അര്‍ജുന്റെ വീട്ടിലെത്തുക.

കഴിഞ്ഞദിവസം ഗംഗാവാലി പുഴയില്‍ ഈശ്വര്‍ മാല്‍പെ നടത്തിയ പരിശോധനയില്‍ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. കൂടുതല്‍ തിരച്ചിലനായി ഡ്രഡ്ജര്‍ എത്തിക്കുന്നതിനു മുന്നോടിയായാണ് മാല്‍പെ അര്‍ജുന്റെ വീട്ടില്‍ എത്തുന്നത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories