Share this Article
News Malayalam 24x7
തൃശൂർ സിറ്റി പൊലീസിൻെറ നേതൃത്വത്തിൽ കാടിന്റെ മക്കൾ കടലിൻെറ മക്കളോടൊപ്പം
വെബ് ടീം
2 hours 17 Minutes Ago
1 min read
police

തൃശൂർ: പീച്ചി പൊലീസ് സ്റ്റേഷൻ പരിധിയിലെ താമരവെള്ളച്ചാൽ ഉന്നതിയിലെ അമ്മമാർക്കും കുട്ടികൾക്കും തൃശൂർ സിറ്റി പൊലീസ് 'അവൾക്കായ്' എന്നു പേരിട്ട ഏകദിന പഠന യാത്രയും  ക്ലാസ്സും  സംഘടിപ്പിച്ചു. 13.2.2026 തിയ്യതി കാലത്ത് 9 മണിയോടെ പൊലീസ് അക്കാദമിയിൽ വിവിധ ഡിപ്പാർട്മെൻറുകളുടെ ക്ളാസ്സ്  സംഘടിപ്പിച്ചു. ഫോറസ്റ്റ് ഡിപ്പാർട്ടുമെൻറ്  ഡി എഫ് ഒ ഷാജഹാൻ, ട്രൈബൽ ഡിപ്പാർട്ടുമെൻറ് ഫാക്കൽറ്റി മുകേഷ് എന്നിവരും ക്ളാസ്സ് എടുത്ത് സംസാരിച്ചു. ഉച്ചയ്ക്കുശേഷം സിറ്റി പൊലീസ് കമ്മീഷണർ കാര്യാലയം, തൃശൂർ ഫയർ ഫോഴ്സ് സ്റ്റേഷൻ ചാവക്കാട് ബ്ളാങ്ങാട് ബീച്ച് എന്നിവയും സന്ദർശിച്ചു.ഫയർ ഫോഴ്സിലേക്ക് യാത്ര കുട്ടികൾക്ക് ഏറെ കൌതുകം പകർന്നു. കൂടെ പൊലീസുദ്യോഗസ്ഥരും യാത്രയിൽ പങ്കുചേർന്നപ്പോൾ യാത്രാവസാനത്തിൽ ഉന്നതിയിലെ അമ്മമാരും കുട്ടികളും ജീവിതത്തിലെ ആദ്യ അനുഭവം എന്ന് സന്തോഷം പങ്കുവച്ചാണ്  ബ്ളാങ്ങാട് ബീച്ചിൽ നീന്നും ഏറെ വിഷമത്തോടെ യാത്ര പറഞ്ഞത്. 

തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് ഐപിഎസ് കുട്ടികൾക്ക് പഠനോപകരണങ്ങൾ, ചെസ്സ് ബോർഡ്‌ കാരംസ്  ബോർഡ്, ഫുട്ബോൾ എന്നിവയും വിതരണം ചെയ്തു. മുതിർന്ന പൗരൻമാർക്ക് കമ്പിളി പുതപ്പ്  വിതരണവും നടത്തി. ചടങ്ങിൽ ഡെപ്യൂട്ടി കമാൻറൻറ്  ചന്ദ്രശേഖരൻ, ഒല്ലൂർ അസിസ്റ്റന്റ് കമ്മീഷണർ തോംസൺ, റിസർവ് ഇൻസ്‌പെക്ടർ വിനയചന്ദ്രൻ, ഉന്നതിയിലെ മൂപ്പൻ വാസു, തൃശൂർ ജില്ല ആശുപത്രിയിലെ ഡോക്ടർ വിഷ്ണു, എന്നിവരും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.ചാവക്കാട് സബ് ഇൻസ്പെക്ടർ സജീവൻെറ നേതൃത്വത്തിൽ വാസു മൂപ്പനെയും താമരവെള്ളച്ചാൽ ഉന്നതിയിലുള്ളവരെയും കടലിന്റെ മക്കളായ  ചാവക്കാട് കടലോര ജാഗ്രത കർഷക സമിതി അംഗം ബാബു ആച്ചി ആദരിച്ചു. സായുധ സേന വിഭാഗം അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ബിന്ദു പ്രവീൺ കെ.പി, പ്രവീൺ, സജീവൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സനീഷ്

റെനിൽ, ഷിജിത്ത് സിവിൽ പൊലീസ് ഓഫീസർമാരായ നിശാന്ത് എന്നിവരും യാത്രയ്ക്ക് നേതൃത്വം നൽകി. സബ് ഇൻസ്പെക്ടർമാരായ പ്രദോഷ്, സന്തോഷ്‌, മുരളി അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ ബിബിൻ, രാജേശ്വരൻ, ഷാലി മോൻ,ശിവരാജ്, ഷനിൽ, അപർണ,  അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് അംഗങ്ങളായ രജനിവാര്യർ, ജില്ല ഹോസ്പിറ്റൽ നേഴ്സസ്, ഫയർഫോഴ്സ് സ്റ്റാഫ്, ഫോറസ്റ്റ് ബി.എഫ്.ഒ രഞ്ജിഷ്, പ്രൊമോട്ടേഴ്സ് സ്നേഹ, ബിനീഷ്, നിർഭയ വോളണ്ടിയേഴ്സ് ഉഷ, ബിന്ദു, ബിന്ദു എന്നിവരും പ്രോഗ്രാമിൽ പങ്കെടുത്തു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories