Share this Article
News Malayalam 24x7
പൊതുപരിപാടിയിൽ മേയർക്ക് രാജി നൽകി കോൺഗ്രസ് കൗൺസിലർ; സ്ഥാനം രാജിവച്ച് ആം ആദ്മി പാർട്ടിയിൽ
വെബ് ടീം
posted on 10-11-2025
1 min read
alphonsa

കോഴിക്കോട് :പൊതുപരിപാടി നടന്നുകൊണ്ടിരിക്കെ മേയർക്ക് രാജി നൽകി കോൺഗ്രസ് കൗൺസിലർ. ചെറുപുഞ്ചിരിയോടെ രാജിക്കത്ത് വായിച്ച് മേയർ.കോഴിക്കോട്  നടക്കാവ് വാർഡിലെ കോൺഗ്രസ് കൗൺസിലർ അൽഫോൺസ മാത്യു കൗൺസിലർ സ്ഥാനം രാജിവച്ച് ആം ആദ്മി പാർട്ടിയിൽ ചേർന്നു. മണ്ഡല പുനർനിർണയത്തിൽ നടക്കാവ് വാർഡിന്റെ ചില ഭാഗങ്ങൾ ഉൾപ്പെട്ട മാവൂർ റോഡ് വാർഡിൽ ആം ആദ്മി സ്ഥാനാർഥിയായി മൽസരിക്കാനാണ് തീരുമാനം.

പൊതുപരിപാടിയിൽ പങ്കെടുക്കുകയായിരുന്ന മേയർ ബീന ഫിലിപ്പിന് വേദിയിൽ കയറിയാണ് അൽഫോൺസ നാടകീയമായി രാജിക്കത്ത് നൽകിയത്. മുൻ മേയർ കൂടിയായ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ വേദിയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു ഇത്. കോർപറേഷനിൽ രാവിലെ പത്തുമണിയോടെ എത്തിയെങ്കിലും കോർപറേഷൻ സെക്രട്ടറി ലീവിൽ ആയതിനാൽ രാജി സമർപ്പിക്കാൻ ആയില്ലെന്നും അതിനാലാണ് മേയർ പങ്കെടുത്ത വേദിയിൽ എത്തി രാജി നൽകിയതെന്നും അൽഫോൺസ പ്രതികരിച്ചു. വേദിയിൽ ഉണ്ടായിരുന്ന കോർപറേഷൻ ഡപ്യൂട്ടി സെക്രട്ടറിക്ക് കത്തിന്റെ പകർപ്പ് നൽകാൻ പറഞ്ഞതു പ്രകാരം അതും കൈമാറിയെന്ന് അവർ വ്യക്തമാക്കി. ചെറുപുഞ്ചിരിയോടെയാണ് മേയർ ബീന ഫിലിപ് കൗൺസിലറുടെ രാജിക്കത്ത് വായിച്ചത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories