Share this Article
News Malayalam 24x7
എറണാകുളത്ത് യുവ ഡോക്ടർ ഫ്ലാറ്റിൽ മരിച്ച നിലയിൽ
വെബ് ടീം
3 hours 45 Minutes Ago
1 min read
meenakshi

പെരുമ്പാവൂർ എറണാകുളം: വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂരിലാണ് സംഭവം. കോട്ടയം ഈരാറ്റുപേട്ട സ്വദേശിനി മീനാക്ഷി വിജയകുമാറാണ് മരിച്ചത്. ആലുവ സ്വകാര്യ ആശുപത്രിയിലെ യുവ ഡോക്ടറാണ് മീനാക്ഷി. യുവതിയെ കാണാതെ വന്നതോടെ ഫ്ലാറ്റിലെ മറ്റു താമസക്കാർ നടത്തിയ അന്വേഷണത്തിലാണ് യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മീനാക്ഷിയെ രാവിലെ ആശുപത്രിയിൽ നിന്ന് ഫോണ്‍ വിളിച്ചിട്ടും എടുത്തില്ല. ഫ്ലാറ്റിലുള്ളവര്‍ ശ്രമിച്ചിട്ടും വാതിൽ തുറന്നില്ല.തുടര്‍ന്ന് വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഡോക്ടറെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തയത്. ഇവര്‍ ഒറ്റയ്ക്കാണ് ഫ്ലാറ്റിൽ താമസം. ഡോക്ടറുടേത് ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അമിതമായ അളവിൽ മരുന്നു കുത്തിവെച്ച് ഡോക്ടർ ആത്മഹത്യ ചെയ്തതാകാമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും. പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories