Share this Article
News Malayalam 24x7
കുളിമുറിയില്‍ ഒളിഞ്ഞ് നോക്കി, വീഡിയോ പകര്‍ത്തി; പെട്രോള്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമം
Sneak into the bathroom and take a video; Attempt to kill by petrol bomb

കാസർഗോഡ്,ചിറ്റാരിക്കാലിൽ  പെട്രോൾ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമം. കുളിമുറിയിൽ ഒളിഞ്ഞ് നോക്കി, വീഡിയോ പകർത്തിയതുമായി ബന്ധപ്പെട്ട് കേസിലെ, സാക്ഷിയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.സംഭവത്തിൽ കൂവപ്പാറയിലെ അജീഷിനെതിരെ  പൊലീസ്  കേസെടുത്തു.ഭീമനടി സ്വദേശി അതുൽ രാജീവന് നേരെയാണ് പെട്രോൾ ബോംബാക്രമണമുണ്ടായത്. 

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ബോംബെറിഞ്ഞ കൂവപ്പാറയിലെ അജീഷിനെതിരെ ചിറ്റാരിക്കാൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു. വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണ്  ആക്രമണമുണ്ടായത്. ബിയർ കുപ്പിയിൽ പെട്രോൾ നിറച്ച് തീ കൊളുത്തി എറിയുകയായിരുന്നു. യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.

റോഡിൽ വീണ പെട്രോൾ ബോംബ് പൊട്ടിത്തെറിച്ചു. പൊലീസും സയൻ്റിഫിക് വിഭാഗവും സ്ഥലത്തെത്തി. കുളിമുറിയിൽ ഒളിഞ്ഞ് നോക്കി വീഡിയോ പകർത്തിയതുമായി ബന്ധപ്പെട്ട് ചിറ്റാരിക്കാൽ പൊലീസിൽ നിലനിൽക്കുന്ന കേസിൽ,അതുൽ രാജീവ് സാക്ഷി പറഞ്ഞ വിരോധമാണ് വധശ്രമത്തിന് കാരണമെന്നാണ് വിവരം. പ്രതിയെ കണ്ടെത്താനായിട്ടില്ല.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories