കണ്ണൂർ: പയ്യാവൂരിൽ മുത്തശ്ശിയോടൊപ്പം റോഡരികിലൂടെ നടന്ന് പോകുകയായിരുന്ന മൂന്നു വയസുകാരി കാറിടിച്ച് മരിച്ചു. ചമതച്ചാൽ ഒറവക്കുഴി അനുവിന്‍റെ മകൾ നോറയാണ് മരിച്ചത്.അമിത വേഗത്തിൽ നിയന്ത്രണം വിട്ട കാർ മയിൽക്കുറ്റികൾ ഇടിച്ചുതെറിപ്പിച്ച ശേഷം കുട്ടിയെയും മുത്തശ്ശിയെയയും ഇടിക്കുകയായിരുന്നു.
മുത്തശ്ശി ഷിജിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.