Share this Article
News Malayalam 24x7
ഗുരുവായൂര്‍ മാവിന്‍ചുവട്ടില്‍ KSRTC ബസ്സും മിനി ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് 10പേര്‍ക്ക് പരിക്ക്
10 injured in KSRTC bus and mini tourist bus collision at Guruvayur Mavinchuvadu

ഗുരുവായൂർ മാവിൻചുവട്ടിൽ KSRTC ബസ്സും മിനി ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്.തൃശ്ശൂരിൽ നിന്നും ഗുരുവായൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസും  ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങി വന്നിരുന്ന ചേർത്തല സ്വദേശികൾ സഞ്ചരിച്ചിരുന്ന മിനി  ടൂറിസ്റ്റ് ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.

രാവിലെ 9.15ഓടെ  ആയിരുന്നു അപകടം. അപകടത്തിൽ ഇരു വാഹനങ്ങളുടെയും മുൻവശത്തിന്  കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവരെ ഗുരുവായൂർ ആക്ടസ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories