Share this Article
KERALAVISION TELEVISION AWARDS 2025
സ്കൂളിലേക്ക് പോകവേ ബൈക്കിന് മുകളിൽ മരം വീണു; അധ്യാപകന് ദാരുണാന്ത്യം
വെബ് ടീം
posted on 02-06-2023
1 min read
Teacher died after tree fall on him

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ബൈക്കിനു മുകളിൽ റോഡരികിലെ തണൽ മരം മുറിഞ്ഞു വീണ് അധ്യാപകൻ മരിച്ചു. ഉള്ളിയേരി എയുപി സ്കൂൾ അധ്യാപകനും മടവൂർ പുതുക്കുടി സ്വദേശിയുമായ മുഹമ്മദ് ഷരീഫാണ് (38) മരിച്ചത്. ഇന്ന് രാവിലെ ഒൻപതോടെയാണ് സംഭവം. മടവൂരിലെ വീട്ടിൽ നിന്ന് സ്കൂളിലേക്കു പോകുമ്പോൾ നന്മണ്ട അമ്പലപ്പൊയിലിൽ വച്ചായിരുന്നു സംഭവം. മരക്കൊമ്പ് വീണ് നിയന്ത്രണം വിട്ട ബൈക്ക് അൽപദൂരം മുന്നോട്ട് ഓടി റോഡിൽ മറിയുകയായിരുന്നു. ഹെൽമെറ്റ് പൂർണമായി തകർന്നു. ഉടൻ തന്നെ ബാലുശ്ശേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories