Share this Article
News Malayalam 24x7
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി
Kochi International Airport Receives Bomb Threat

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി.ഇന്നലെ രാത്രിയാണ്  കൊച്ചി രാജ്യാന്തര  വിമാനത്താവളത്തിൽ  ബോംബ് ഭീഷണിയെന്ന് സന്ദേശം ഡിഐജിയുടെ ഔദ്യോഗിക മെയിലിലേക്കാണ് വന്നത്. വിമാനത്താവളത്തിൽ ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ എയർപോർട്ടിൽ നിന്നും പുറത്തേക്ക് കടക്കുന്ന എല്ലാവരെയും, പുറത്തുനിന്ന് എയർപോർട്ടിലേക്ക് കടക്കുന്ന എല്ലാ വാഹനങ്ങളെയും ഗൗരവമായി പരിശോധിക്കുന്നുണ്ട്. ഹിസ്ബുൽ മുജാഹിദിന്റെ പേരിലാണ് ഭീഷണി സന്ദേശം വന്നത്. 


കഴിഞ്ഞ തിങ്കളാഴ്ചയും  നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സമാനമായ രീതിയിൽ  വ്യാജ ഭീഷണി സന്ദേശം  വന്നിരുന്നു. നിലവിൽ സംശയിക്കപ്പെടുന്നതോ, ഭീഷണി ഉണ്ടാകുന്ന സാഹചര്യങ്ങളോ ഇല്ലെന്നാണ് വിമാനത്താവള അധികൃതർ അറിയിച്ചത്.എയർപ്പോർട്ടിനകത്ത് CISF ഉം പുറത്ത് പൊലീസ് ബോംമ്പ് സ്ക്കോഡും പരിശോധന തുടങ്ങി ഇന്ന് 24 മണിക്കൂറും പരിശോധന തുടരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories