Share this Article
KERALAVISION TELEVISION AWARDS 2025
കോഴിക്കോട് മുക്കത്ത് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി
Complaint that a student was beaten up by a group in Kozhikode

കോഴിക്കോട് മുക്കത്ത് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. കറുത്ത പറമ്പ് സ്വദേശി മുഹമ്മദ് ഷഹന്‍ ആണ് മര്‍ദനമേറ്റത്. സംഭവത്തില്‍ മുക്കം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. 

കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിലെ ഓടത്തെരുവില്‍ വെച്ചാണ് വിദ്യാര്‍ത്ഥിയെ സംഘം മര്‍ദ്ധിച്ചത്. കഴിഞ്ഞ 20 ന് രാത്രി എന്‍.സി ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം. കറുത്ത പറമ്പില്‍ നിന്നും മുക്കത്തേക്ക് പോകുന്നതിനിടെ മുഹമ്മദ് ഷഹന്‍ ഓടിച്ച ബൈക്ക് അക്രമി സംഘം സഞ്ചരിച്ച വാഹനത്തിന് മുന്നില്‍ പെട്ടിരുന്നു.

ഇത് ചോദ്യം ചെയ്താണ് മര്‍ദ്ധിച്ചതെന്നും വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പറയുന്നു. 4 പേര്‍ ചേര്‍ന്ന് മുഖത്തും തലക്കും കഴുത്തിലും മര്‍ദ്ദിച്ചുവെന്നും മര്‍ദ്ദനത്തില്‍ ചെവിക്കും കണ്ണിനും പരിക്ക് പറ്റിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥി പറയുന്നു.

വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികള്‍ വിദ്യാര്‍ത്ഥിയെ കാറില്‍ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യവും പോലീസിന് ലഭിച്ചിട്ടുണ്ട്.      


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories