Share this Article
News Malayalam 24x7
കെഎസ്ആർടിസി ബസ്സിൽ നിന്നും ഡോർ തുറന്ന് തെറിച്ചു വീണ് പെൺകുട്ടി, രക്ഷപ്പെട്ടത് തലനാരിഴക്ക്
വെബ് ടീം
posted on 06-10-2023
1 min read
STUDENT ESCAPED FROM DEATH BUS ACCIDENT

തിരുവനന്തപുരം: വീണ്ടും  അത്ഭുതകരമായ രക്ഷപ്പെടൽ. കെഎസ്‌ആർടിസി ബസ്സിൽ നിന്നും തെറിച്ചു വീണ വിദ്യാർഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. ബസിന്റെ ടയറിനടിയിൽ പെടാതെ പരിക്കുകളോടെ പെൺകുട്ടി രക്ഷപെടുകയായിരുന്നു.

പോത്തൻകോട് എൽവിഎച്ച്എസ്സിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഫാത്തിമയാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് സ്കൂൾ വിട്ടു തിരികെ മോഹനപുരത്തെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

വാവറയമ്പലത്ത് ബസ് നിറുത്തി ആളെ കയറ്റിയ ശേഷം ബസ് മുന്നോട്ടെടുക്കുന്നതിനിടെ ഡോർ തുറന്ന് പൊൺകുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തലനാരിഴ്ക്കാണ് വിദ്യാർഥിനി രക്ഷപ്പെട്ടത്. പരിക്ക് ​ഗുരുതരമല്ല.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories