Share this Article
Union Budget
അഭിമാനം, ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളിലൊന്നായ എം.എസ്.സി തുര്‍ക്കി വിഴിഞ്ഞത്ത്
വെബ് ടീം
posted on 09-04-2025
1 min read
Msc TURKEY

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലുകളിലൊന്നായ എംഎസ്‌സി തുര്‍ക്കി ബുധനാഴ്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തി. കപ്പല്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ തുറമഖത്ത് അടുപ്പിക്കുന്നത്. മാത്രമല്ല, ദക്ഷിണേഷ്യയില്‍ ഒരു തുറമുഖത്ത് ഈ കപ്പലെത്തുന്നതും ആദ്യമായാണ്. സിംഗപ്പൂരില്‍നിന്നാണ് കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തിയത്.ലോകത്തെ ഏറ്റവും വലിയ പ്രകൃതി സൗഹൃദ ചരക്കുകപ്പലാണ് എംഎസ്‌സി തുര്‍ക്കി. ഇതിന് 399.93 മീറ്റര്‍ നീളവും 61.33 മീറ്റര്‍ വീതിയും 33.5 മീറ്റര്‍ ആഴവുമുണ്ട്.

1995 മുതല്‍ ലോകത്തെ എല്ലാ പ്രധാന സമുദ്രപാതയിലും ചരക്കെത്തിക്കുന്ന കപ്പലാണ് എംഎസ്‌സി തുര്‍ക്കി.എട്ടുമാസം കൊണ്ട് അഞ്ചേകാല്‍ ലക്ഷം കണ്ടെയ്‌നറുകളാണ് വിഴിഞ്ഞം തുറമുഖം കൈകാര്യം ചെയ്തത്. ഈ മാസം അവസാനത്തോടെ തുറമുഖം ഔദ്യോഗികമായി കമ്മീഷന്‍ ചെയ്‌തേക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories