Share this Article
News Malayalam 24x7
കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
The High Court will consider the petition related to the deplorable condition of roads in Kochi again today

കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അരൂര്‍-തുറവൂര്‍  ആകാശ പ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ദേശീയപാത അതോറിറ്റി ഇന്ന് സമര്‍പ്പിച്ചേക്കും.

സ്ഥലത്ത് വെള്ളക്കെട്ടുണ്ടെന്ന് അമിക്കസ്‌ക്യൂറി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രദേശത്ത് വെള്ളം ഒഴുകി പോകുന്നതിനുള്ള സംവിധാനമില്ല. അതിനാല്‍ പമ്പ് ഉപയോഗിച്ച് വെള്ളം കളയണമെന്നാണ് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചിട്ടുള്ളത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് വിഷയം പരിഗണിക്കുന്നത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories