മാള(തൃശ്ശൂര്‍): കരാട്ടെ പരിശീലകയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അന്നമനട എടയാറ്റൂര്‍ സ്വദേശിനി ആയിഷ(23)- ആണ് മരിച്ചത്. ഹൃദയാഘാതം ആണ് മരണകാരണം എന്നാണ് സംശയം.വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ ആണ് ആയിഷയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി കിടന്നുറങ്ങുന്നതുവരെ ആയിഷ സുഹൃത്തിന് വാട്‌സാപ്പ് സന്ദേശങ്ങളയച്ചിരുന്നു. സഹോദരനും ഒപ്പമുണ്ടായിരുന്നു. രാത്രി ഉറക്കത്തിനിടെ ഹൃദയാഘാതം സംഭവിച്ചെന്നാണ് നിഗമനം.ചാലക്കുടി പനമ്പിള്ളി മെമ്മോറിയല്‍ ഗവ. കോളേജിലെ പിജി വിദ്യാര്‍ഥിനിയാണ് ആയിഷ.
ജൂലായ് 13-നാണ് ചേലക്കര സ്വദേശിയുമായുള്ള വിവാഹം കഴിഞ്ഞത്. കരാട്ടെയില്‍ സംസ്ഥാന ചാമ്പ്യനായിരുന്ന ആയിഷ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിലടക്കം കരാട്ടെ പരിശീലനവും നല്‍കിയിരുന്നു.