 
                                 
                        ഇടുക്കി കട്ടപ്പന ഫെസ്റ്റിൽ ജനത്തിരക്കേറി. 8000 ചതുരശ്രയടി വിസ്തീർണ്ണം ഉള്ള അണ്ടർ വാട്ടർ ടണൽ ആണ് കാഴ്ചക്കാരെ ഏറെ ആകർഷിക്കുന്നത്.കട്ടപ്പന മുനിസിപ്പൽ ഗ്രൗണ്ടിലാണ് ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്.
ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് ആയിരങ്ങളാണ് കട്ടപ്പന ഫെസ്റ്റ് സന്ദർശിക്കാൻ എത്തുന്നത് കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ആസ്വദിക്കാൻ കഴിയുന്ന വിസ്മയ കാഴ്ചകളാണ് ഫെസ്റ്റ് നഗരിയിൽ ഒരുക്കിയിരിക്കുന്നത്.
കട്ടപ്പന മുനിസിപ്പൽ ഗ്രൗണ്ടിലാണ് ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്.ഇൻറർനാഷണൽ എക്സ്പോയിലും തിരഞ്ഞെടുക്കപ്പെട്ട ടൗണുകളിലും മാത്രം പ്രദർശിപ്പിച്ചു വരുന്ന അണ്ടർ വാട്ടർ ടണൽ ആദ്യമായാണ് കട്ടപ്പനയിൽ എത്തുന്നത്. 8000 ചതുരശ്ര അടി ഗ്ലാസ് തുരങ്കത്തിൽ തീർത്ത കടലിനടിയിലെ വിസ്മയ കാഴ്ചകൾ ഏവരേയും ആകർഷിക്കുന്നു.
അമ്യൂസ്മെൻറ് റൈഡ്, ചിൽഡ്രൻസ് പാർക്ക്, ഡോഗ് ഷോ,പെറ്റ് ഷോ,വ്യാപാര വിപണന പ്രദർശന മേള, ഫുഡ് കോർട്ട്, ഫാമിലി ഗെയിംസ് എന്നിവയും ഫെസ്റ്റ് നഗരിയിൽ ഉണ്ട്.
മുതിർന്നവർക്കും കുട്ടികൾക്കും ഒരേപോലെ ആസ്വദിക്കാൻ കഴിയുന്ന അമ്യൂസ്മെൻ്റ് റൈഡുകൾ ആയ ആകാശ ഊഞ്ഞാൽ, ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കോളമ്പസ്, ഡ്രാഗൺ ട്രെയിൻ , ബ്രേക്ക് ഡാൻസ്.പ്രേത്യേകം തയ്യാറാക്കിയ പൂൾ നുള്ളിലെ ബോട്ടിംഗ്, കുട്ടികൾക്കായി വിവിധ തരത്തിലുള്ള റൈഡുകൾ എന്നിവക്കൊപ്പം കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന പ്രകടനവുമായ് ഡോഗ് ഷോയും ഒരുക്കിയിരിക്കുന്നു.
സ്കൂബ ഡ്രൈവേഴ്സ് മാത്രം ആസ്വദിച്ചുകൊണ്ടിരുന്ന വർണ്ണ വിസ്മയമായ ഉൾകടൽ കാഴ്ചകളും, ആഴകടൽ യാത്രാ അനുഭവവും കുടുംബസമേതം ആസ്വദിക്കുവാൻ ആയിരങ്ങളാണ് കട്ടപ്പന നഗരസഭാ സ്റ്റേഡിയത്തിലെ ഫെസ്റ്റ് നഗരിയിലേക്ക് എത്തുന്നത്.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    