Share this Article
News Malayalam 24x7
ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് മടങ്ങിയ വയോധിക ആംബുലന്‍സ് തോട്ടിലേക്ക് മറിഞ്ഞ് മരിച്ചു/VIDEO
വെബ് ടീം
posted on 04-09-2023
1 min read
PATIENT DIED AFTER AMBULANCE OVERTUTNED IN TO DITCH

തൊടുപുഴ: ഇടുക്കി രാജക്കാട് പന്നിയാര്‍ക്കുട്ടിക്ക് സമീപം ആംബുലന്‍സ് തോട്ടിലേക്ക് മറിഞ്ഞ് രോഗി മരിച്ചു. വട്ടപ്പാറ സ്വദേശി അന്നമ്മ പത്രോസ് ആണ് മരിച്ചത്. 80 വയസായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വയോധികയെ ഇന്നലെയാണ് ആശുപത്രിയില്‍ നിന്ന് ഡിസ് ചാര്‍ജ് ചെയ്തത്. അതിന് ശേഷം ഇന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

കുളത്തറക്കുഴിയില്‍ വച്ച് നിയന്ത്രണം നഷ്ടമായ ആംബുലന്‍സ് പത്തടി താഴ്ചയുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. ഉടന്‍തന്നെ രാജക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതായും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പൊലീസ് പറഞ്ഞു.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories