പാലക്കാട് കണ്ണാടി സ്‌കൂളിലെ വിദ്യാര്‍ത്ഥി ജീവനൊടുക്കി. വിളയന്നൂര്‍ പാലാട്ട് വീട്ടില്‍ ഗിരീഷ് -റീത്ത ഭമ്പതികളുടെ മകന്‍ അഭിനവ് ആണ് മരിച്ചത്. കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിനവ്. വൈകീട്ടാണ് കുട്ടിയെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്
കഴിഞ്ഞ രണ്ടു ദിവസങ്ങളായി അഭിനവ് സ്‌കൂളില്‍ പോയിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞമാസം കണ്ണാടി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി പല്ലഞ്ചാത്തന്നൂര്‍ സ്വദേശി അര്‍ജുന്‍ ജീവനൊടുക്കിയിരുന്നു. മരണത്തില്‍ ആരോപണമുയര്‍ന്നതിന് പിന്നാലെ അധ്യാപികമാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.