കൊച്ചി: നടൻ സൗബിൻ ഷാഹിറിന് വിദേശ യാത്രക്കുള്ള അനുമതി നിഷേധിച്ചു. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ തള്ളിയത്. അവാർഡ് ഷോയിൽ പങ്കെടുക്കാൻ ദുബായിൽ പോകണമെന്ന് ആവശ്യപ്പെട്ട് സൗബിൻ കോടതിയുടെ അനുമതി തേടിയിരുന്നു. ഇതാണ് കോടതി തള്ളിയത്.
സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാമ്യത്തിലാണ് സൗബിന്‍.സിനിമയുടെ ലാഭവിഹിതത്തിൽ 40 ശതമാനം വാഗ്ദാനം ചെയ്ത് തന്റെ പക്കൽ നിന്ന് ഏഴുകോടി രൂപ വാങ്ങിയെന്ന ആരോപണവുമായി അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദ് ആണ് പരാതി നൽകിയത്. കേസില്‍ സൗബിന്‍ ഷാഹിര്‍, സഹനിര്‍മാതാക്കളായ ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍ എന്നിവര്‍ക്ക് ഹൈകോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കേസ് റദ്ദാക്കണമെന്ന ഇവരുടെ ആവശ്യം ഹൈക്കോടതി നേരത്തേ തന്നെ തള്ളിയിരുന്നു.