Share this Article
News Malayalam 24x7
KSRTC ബസ് ശക്തന്‍ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചു കയറി; 3 പേര്‍ക്ക് പരിക്ക്
KSRTC bus rammed into statue of Lord Shaktan; 3 people injured

തൃശ്ശൂരിൽ കെഎസ്ആർടിസി ബസ് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചു കയറി.  മൂന്നുപേർക്ക് പരിക്കേറ്റു. അപകടത്തിൽ ശക്തൻ തമ്പുരാന്റെ   പ്രതിമ തകർന്നു.ശക്തൻ നഗറിൽ ഇന്ന് പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു അപകടം.

തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു കെഎസ്ആർടിസിയുടെ ലോഫ്ലോർ ബസ്  ആണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ആരുടെയും പരിക്ക് ഗുരുതരമല്ല.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories