Share this Article
News Malayalam 24x7
സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്നും ചന്ദന മരം മോഷണം പോയി
sandal wood theft

രാമക്കല്‍മേട് കുരുവിക്കാനം സ്വദേശിയായ മരുതിക്കുഴിയില്‍ മുഹമ്മദിന്റെ പുരയിടത്തില്‍ നിന്നുമാണ് ചന്ദനം നഷ്ടമായത്. സ്ഥലം ഉടമ ഭൂമി തമിഴ്‌നാട് സ്വദേശികള്‍ക്ക് പാട്ടത്തിന് നല്‍കിയിരിക്കുകയായിരുന്നു. ഇവര്‍ ദീപാവലി ആഘോഷങ്ങള്‍ക്കായി തമിഴ്‌നാട്ടിലേയ്ക്ക് പോയപ്പോഴാണ് മോഷണം നടന്നത്. ചന്ദന മരം ചുവടെ മുറിച്ച മോഷ്ടാക്കള്‍, താഴ് ഭാഗത്ത് നിന്നും ഒരു മീറ്ററോളം തടി മുറിച്ച് മാറ്റി കടത്തുകയായിരുന്നു. ബാക്കി ഭാഗം കൃഷിയിടത്തില്‍ ഉപേക്ഷിച്ചിരിയ്ക്കുകയാണ്. നഷ്ടപ്പെട്ട ചന്ദനത്തിന് കാതല്‍ ഇല്ല.

രാമക്കല്‍മേട്ടിലേയും പട്ടം കോളനിയിലേയും സ്വകാര്യ ഭൂമിയില്‍ നിന്നും പൊതു സ്ഥലങ്ങളില്‍ നിന്നും മുന്‍പും നിരവധി തവണ ചന്ദന മരം നഷ്ടപെട്ടിട്ടുണ്ട്. സ്ഥലം ഉടമയുടെ പരാതിയില്‍ കമ്പംമെട്ട് പോലിസും വനം വകുപ്പും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മേഖലയില്‍ രണ്ട് വാഹനങ്ങളില്‍ പെട്രോളിംഗ് അടക്കമുള്ള നടപടികളും സ്വീകരിയ്ക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories