Share this Article
KERALAVISION TELEVISION AWARDS 2025
ചായക്കടയിൽ പഴംപൊരിയുടെ രുചിയെ ചൊല്ലി തർക്കം; കൈയാങ്കളി, കത്തിക്കുത്ത്; ഒടുവിൽ അറസ്റ്റ്
വെബ് ടീം
posted on 15-12-2023
1 min read
one stabbed after debate on plantain fritters

തിരുവനന്തപുരം: ചായക്കടയിൽ പഴംപൊരിയുടെ രുചിയെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കത്തിക്കുത്തിൽ. വർക്കല വെട്ടൂർ വലയന്റകുഴി ഒലിപ്പുവിള വീട്ടിൽ രാഹുലിനാണ് (26) കുത്തേറ്റത്. സംഭവത്തിൽ വെട്ടൂർ അരിവാളം ദാറുൽ സലാമിൽ ഐസക് എന്നു വിളിക്കുന്ന അൽത്താഫിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. 

മേൽവെട്ടൂർ ജങ്ഷനിലെ ചായക്കടയിൽ കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. ചായക്കടയിൽ നിന്നു പഴംപൊരി വാങ്ങിക്കഴിച്ച രാഹുൽ അതിന്റെ രുചിക്കുറവിനെക്കുറിച്ചു കട നടത്തിപ്പുകാരനുമായി തർക്കിച്ചു. കടയിൽ ചായ കുടിച്ചു കൊണ്ടിരുന്ന അൽത്താഫ് പ്രശ്നത്തിൽ ഇടപെട്ടു. 

പിന്നാലെ രാഹുലും അൽത്താഫും തമ്മിലായി തർക്കം. പിന്നീട് തർക്കം വാക്കേറ്റത്തിലും കൈയാങ്കളിയിലേക്കും കടന്നു. അതിനിടെയാണ് കൈയിൽ കരുതിയിരുന്ന കത്തിയുപയോ​ഗിച്ച് അൽത്താഫ് രാഹുലിനെ കുത്തിയത്. രാഹുലിന്റെ മുതുകിലാണ് കുത്തേറ്റത്. 

സംഭവത്തിനു ശേഷം പ്രതി വാഹനത്തിൽ കയറി രക്ഷപ്പെട്ടു. രാഹുലിനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റിലായ അൽത്താഫ് അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതക ശ്രമം 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories