 
                                 
                        കാസറഗോഡ്,വീരമലക്കുന്ന് ടൂറിസം പദ്ധതി വേഗത്തിലാക്കാൻ നടപടിയുമായി ജനപ്രതിനിധികൾ. പദ്ധതി പ്രദേശം സന്ദർശിച്ച് അധികൃതർ, ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.മാതൃക പദ്ധതി അകാരണമായി ഇഴഞ്ഞു നീങ്ങുന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് വീരമലക്കുന്ന്,.പ്രകൃതി ഭംഗി മാത്രമല്ല, ചരിത്ര പ്രാധാന്യവും ഉണ്ട് ഈ പ്രദേശത്തിന്. നിലവിൽ സ്ഥലത്തിന്റെ സാധ്യതകൾ പരിഗണിച്ച് മാതൃക ടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കണമെന്നാണ് ആവശ്യം.
ഇതിന്റെ ഭാഗമായി 10 ഏക്കറോളം വരുന്ന റവന്യൂ ഭൂമി ടൂറിസം വകുപ്പിന് കൈമാറിയിരുന്നു.  കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി വീരമലയിൽ വിഭാവനം ചെയ്ത ടൂറിസം പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ തുടങ്ങാനാണ്  തീരുമാനം.
എം രാജഗോപാലൻ എംഎൽഎ, ജില്ലാ കളക്ടർ കെ ഇമ്പശേഗർ, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ ടൂറിസം ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് സ്ഥലം സന്ദർശിച്ചത്. ജില്ലയിലെ പ്രാദേശിക ടൂറിസം വികസനത്തിന് ഏറെ മുതൽക്കൂട്ടാവുന്നതാണ്    വീരമലകുന്ന് ടൂറിസം പദ്ധതി.  
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    