തിരുവനന്തപുരം: ആറ്റിങ്ങലിൽ ഒന്നാം വർഷ പോളിടെക്നിക് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ ഇടയ്‌ക്കോട് മങ്കാട്ടുമൂല ചൂളയിൽ 'കീർത്തന'ത്തിൽ വേണു -സുനിത ദമ്പതികളുടെ മകൾ കീർത്തന(17)യാണു മരിച്ചത്.
വീടിനുള്ളിലെ കിടപ്പുമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാനായി എത്തിയ അച്ഛനാണ് തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടത്.അമ്മ വഴക്ക് പറഞ്ഞതിന്റെ വിഷമത്തിലാണ് മരിച്ചതെന്ന് പോലീസ് പറയുന്നു. മൃതദേഹം ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ.
സഹോദരൻ: കാർത്തിക്. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)