ആലപ്പുഴ ചേര്‍ത്തലയിലെ തിരോധാനക്കേസുകളില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ നിര്‍ണായക തെളിവുകള്‍ കണ്ടെത്തി ക്രൈംബ്രാഞ്ച്. ഏറ്റുമാനൂര്‍ സ്വദേശി ജൈനമ്മയുടെ തിരോധാനം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് പ്രതി സെബാസ്റ്റ്യന്റെ ഭാര്യവീട്ടില്‍ നിന്ന് തെളിവുകള്‍ കണ്ടെത്തിയത്. ഏറ്റുമാനൂരിലെ ഭാര്യ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് കത്തി, ചുറ്റിക തുടങ്ങിയ ആയുധങ്ങളും ഡീസല്‍ കന്നാസും കണ്ടെടുത്തു. ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് തെളിവുകള്‍ കണ്ടെത്തിയത്. 20 ലിറ്ററിന്റെ കന്നാസ് ഡീസല്‍ വാങ്ങാന്‍ ഉപയോഗിച്ചതാണെന്ന് സെബാസ്റ്റ്യന്‍ സമ്മതിച്ചിട്ടുണ്ട്.