പ്രാര്‍ത്ഥനകളില്‍ മനസ് പൂര്‍ണമായും മുഴുകുമ്പോഴും ശാരീരികമായ അര്‍പ്പണം അതില്‍ ഉണ്ടാകുന്നില്ല. എന്നാല്‍ മനസും ശരീരവും ഒരുപോലെ പൂര്‍ണമായും അര്‍പ്പിക്കപ്പെടുന്ന ഒരു ആരാധനയാണ് ശയന പ്രദക്ഷിണം. ജലാശയത്തില്‍ ശയനം നടത്തുന്നത് കൊട്ടിയൂരില്‍മാത്രമാണ്.
ശയനപ്രദക്ഷിണം എന്നത് ഏറ്റവും വിശിഷ്ടമായ ഒരു ആചാരമാണ്. പലപ്പോഴും പ്രാര്‍ഥനകളില്‍ മനസ് പൂര്‍ണമായും മുഴുകുമ്പോഴും ശാരീരികമായ അര്‍പ്പണം അതില്‍ ഉണ്ടാകുന്നില്ല. എന്നാല്‍ മനസും ശരീരവും ഒരുപോലെ പൂര്‍ണമായും അര്‍പ്പിക്കപ്പെടുന്ന ആരാധനയാണ് ശയനപ്രദക്ഷിണം. ജലാശയത്തില്‍ ക്ഷയനം നടത്തുന്നത് കൊട്ടിയൂരില്‍ മാത്രമാണ്. പല ക്ഷേത്രങ്ങളില്‍ പുരുഷന്മാരും സ്ത്രീകളും ക്ഷയനപ്രദക്ഷിണം നടത്താറുണ്ട്. എന്നാല്‍ കൊട്ടിയൂരില്‍ സ്ത്രീകള്‍ക്ക് ശയനപ്രദക്ഷിണത്തിന് അനുമതിയില്ല.
\കൊട്ടിയൂരില്‍ ക്ഷയനപ്രദക്ഷിണത്തിന് പ്രത്യേക വഴിപാടില്ല. അക്കരെ സന്നിധാനത്ത് കിഴക്കേ നടയിലെ ബലിക്കല്ലിന് സമീപത്ത് നിന്നാണ് ക്ഷയന പ്രദക്ഷിണം ആരംഭിക്കുന്നത്. ഓരോ വര്‍ഷവും സംസ്ഥാനത്തിന് പുറത്തുള്ളവര്‍ പോലും വൈശാഖ മഹോത്സവ കാലത്ത് ശയനപ്രദക്ഷിണം നടത്താറുണ്ടെന്ന് സ്ഥാനികനായ രാജേഷ് പറഞ്ഞു.